സർക്കാർ ഓഫീസുകളിൽ 500 രൂപ നോട്ട് 15 വരെ സ്വീകരിക്കും
സർക്കാർ ഓഫീസുകളിൽ 500 രൂപ നോട്ട് 15 വരെ സ്വീകരിക്കും
Wednesday, November 30, 2016 4:10 PM IST
തിരുവനന്തപുരം: നികുതി, ഫീസ്, ഫൈൻ, ചാർജുകൾ, പിഴകൾ എന്നീ ഇനങ്ങളിൽ സർക്കാരിലേക്കും തദ്ദേശ സ്‌ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകൾ 15 വരെ സ്വീകരിക്കുമെന്ന് ഫിനാൻസ് സെക്രട്ടറി (റിസോഴ്സസ്) അറിയിച്ചു. വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവയും 15 വരെ പഴയ 500 രൂപ നോട്ടുകൾ ഉപയോഗിച്ച് ഒടുക്കാം.

സർക്കാരിന്റെയോ തദ്ദേശ സ്‌ഥാപനങ്ങളുടെയോ ഉടമസ്‌ഥതയിലുള്ള സ്കൂളുകളിൽ അടയ്ക്കേണ്ട ഫീസുകൾ ഒരു വിദ്യാർഥിക്ക് പരമാവധി 2,000 രൂപ വരെ എന്ന നിരക്കിൽ പഴയ 500 രൂപ നോട്ടുപയോഗിച്ച് 15 വരെ അടയ്ക്കാം. സംസ്‌ഥാനത്തെ സർക്കാർ കോളജുകളിൽ അടയ്ക്കേണ്ട ഫീസുകളും പഴയ 500 രൂപ നോട്ടുപയോഗിച്ച് 15 വരെ അടയ്ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.