മുതിർന്നവർക്കു സൗജന്യ ഓൺലൈൻ ബാങ്കിംഗ് പരിശീലനം
Thursday, December 1, 2016 3:22 PM IST
കൊച്ചി: സംസ്‌ഥാനത്ത് ഒട്ടാകെയുള്ള ജിടെക് കംപ്യൂട്ടർ സെന്ററുകളിൽ 50 വയസിനു മുകളിൽ പ്രായമുള്ളവർക്കു സൗജന്യ ഓൺലൈൻ ബാങ്കിംഗ് പരിശീലനം നൽകുമെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മെഹറൂഫ് മണലോടി പത്രസമ്മേളനത്തിൽ പറഞ്ഞു. കംപ്യൂട്ടർ സാക്ഷരതാദിനമായ ഇന്നു സെന്ററുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണു 10 മണിക്കൂറിന്റെ സൗജന്യ പരിശീലനം ലഭിക്കുക. പ്ലാസ്റ്റിക് പണത്തിന്റെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ മുതിർന്ന പൗരന്മാരെ അതിനു പ്രാപ്തരാക്കുകയാണു ലക്ഷ്യം.

ഓരോരുത്തരുടെയും താത്പര്യമനുസരിച്ചു പല സെഷനുകളായി പരിശീലനം പൂർത്തിയാക്കാം. കൂടു9447979497 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.