കാട്ടാനയുടെ ആക്രമണത്തിൽ അയ്യപ്പഭക്‌തൻ മരിച്ചു
Thursday, December 1, 2016 3:33 PM IST
ശബരിമല: ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകസംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്കു നേരെ കാട്ടാനയുടെ ആക്രമണം, പരിക്കേറ്റ അയ്യപ്പഭക്‌തൻ മരിച്ചു. ആറ്റിങ്ങൽ തോട്ടയ്ക്കാട് തോട്ടൻവിളയിൽ വിക്രമനാണ് (42) മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുട്ടിയുൾപ്പെടെ മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി പ്ലാപ്പള്ളി കമ്പകത്തുംവളവിലാണ് സംഭവം. റോഡിന്റെ മധ്യഭാഗത്ത് നിന്ന ആനയുടെ ദേഹത്ത് ഓട്ടോറിക്ഷ തട്ടി. തുടർന്നു പ്രകോപിതനായ ആന തുമ്പക്കൈ കൊണ്ട് വാഹനം അടിച്ചുതകർക്കുകയും കുത്തി മറിക്കുകയുമായിരുന്നു. ഓട്ടോറിക്ഷയിൽ കുടുങ്ങിയ വിക്രമന്റെ കഴുത്തിൽ കമ്പി തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.