സക്കീർ ഹുസൈന്റെ റിമാൻഡ് രണ്ടാഴ്ചത്തേക്കു നീട്ടി
സക്കീർ ഹുസൈന്റെ റിമാൻഡ്  രണ്ടാഴ്ചത്തേക്കു നീട്ടി
Thursday, December 1, 2016 3:47 PM IST
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗവുമായ വി.എ. സക്കീർ ഹുസൈൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വ്യവസായിയായ ജൂബ് പൗലോസിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നാണു കേസ്. സക്കീർ ഹുസൈൻ നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയും തള്ളിയിരുന്നു.

വ്യവസായിയായ ഷീല തോമസിനെതിരേയുള്ള കേസുകൾ ഒത്തുതീർപ്പാക്കാൻ കളമശേരിയിലെ ഏരിയ കമ്മിറ്റി ഓഫീസിലേക്കു തന്നെ ബലം പ്രയോഗിച്ച് കൊണ്ടുപോയി മർദിച്ചുവെന്നാരോപിച്ചാണ് ജൂബി പൗലോസ് പരാതി നൽകിയത്. ഒളിവിൽ പോയ സക്കീർ ഹുസൈൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ ഉദ്യോഗസ്‌ഥൻ മുമ്പാകെ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നു കീഴടങ്ങിയ സക്കീറിനെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.


റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നു ഇന്നലെ കുന്നുപുറം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.