കെഎസ്ആർടിസിക്കു ബാങ്ക് വായ്പ ലഭിച്ചില്ല
കെഎസ്ആർടിസിക്കു ബാങ്ക് വായ്പ ലഭിച്ചില്ല
Thursday, December 1, 2016 3:47 PM IST
തിരുവനന്തപുരം: ബാങ്കുകളിൽ നിന്നു വായ്പയെടുക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിനാൽ കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു. സർക്കാർ ജീവനക്കാർക്കു ശമ്പളം ലഭിച്ചു തുടങ്ങിയെങ്കിലും കെഎസ്ആർടിസി ജീവനക്കാർ ശമ്പളത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.

സഹകരണ ബാങ്കുകളിലെ പണമിടപാട് അനിശ്ചിതത്വത്തിലായതോടെയാണു കെഎസ്ആർടിസിയുടെ പ്രധാന വായ്പാശ്രോതസ് അടഞ്ഞത്. ഫെഡറൽ ബാങ്ക് വായ്പ നൽകുന്നതിനു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും 50 കോടിയിലധികം രൂപ വായ്പലഭിക്കണമെങ്കിൽ ഫെഡറൽ ബാങ്കിന്റെ ബോർഡ് യോഗം ചേരണം. അതിന് ഒരാഴ്ചയെങ്കിലും സമയമെടുക്കും. ധനലക്ഷമി ബാങ്കുമായും ഐസിഐസിഐ ബാങ്കുമായുമുള്ള ചർച്ച പുരോഗമിക്കുകയാണ്.


സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാനായി ഇന്നലെ വൈകുന്നേരം മന്ത്രി എ. കെ. ശശീന്ദ്രന്റെ ചേംബറിൽ യോഗം ചേർന്നു. കെഎസ്ആർടിസി ജീവനക്കാരെ ബുദ്ധിമുട്ടിക്കില്ലെന്നും ശമ്പളവും പെൻഷനും വൈകാതെ വിതരണം ചെയ്യുമെന്നും മന്ത്രി എ. കെ. ശശീന്ദ്രൻ യോഗത്തിനുശേഷം പറഞ്ഞു. പെൻഷനും ശമ്പളവും വിതരണം ചെയ്യാനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.