നിരോധിച്ച നോട്ടുകൾ കമ്മീഷൻ വ്യവസ്‌ഥയിൽ മാറ്റിനൽകാനെത്തിയ സംഘം പിടിയിലായി
നിരോധിച്ച നോട്ടുകൾ കമ്മീഷൻ വ്യവസ്‌ഥയിൽ മാറ്റിനൽകാനെത്തിയ സംഘം പിടിയിലായി
Thursday, December 1, 2016 3:47 PM IST
കട്ടപ്പന: കമ്മീഷൻ വ്യവസ്‌ഥയിൽ പഴയ നോട്ടുകൾ മറി നൽകുന്ന സംഘത്തെ പോലീസ് വലയിലാക്കി. 467 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും ഇവരിൽ നിന്നു പിടിച്ചെടുത്തു. സംഘത്തെ വിദഗ്ധമായി കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിൽ വിളിച്ചുവരുത്തിയാണു പിടികൂടിയത്.

പത്തനംതിട്ട കലഞ്ഞാർ സ്വദേശി രംഗനാഥൻ, കോന്നി മയൂരത്തിൽ മധു, എരുമേലി നന്ദിക്കാട്ട് ഷാജി തോമസ്, തൃശൂർ സ്വദേശികളായ മടത്തോലിൽ ബാബു പരമേശ്വരൻ, മാവേലി മറ്റം രമേശ് നാരായണൻ, പാവമേൽ ഉണ്ണികൃഷ്ണൻ, ചെറുതോണി സ്വദേശി ബാബു ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. 30 ശതമാനം കമ്മീഷൻ വ്യവസ്‌ഥയിൽ അസാധു നോട്ട് മാറി നൽകുന്ന സംഘമാണ പിടിയിലായത്. രണ്ടു കോടി രൂപ മാറി നൽകണമെന്നാവശ്യപ്പെട്ടാണ് പോലീസ് ഇവരെ വിളിച്ചു വരുത്തിയത്.


പണം മാറി നൽകുന്നതിനായി 2000 രൂപയുടെ ഒരു ലക്ഷം രൂപയും 467 ഗ്രാം സ്വർണവുമായാണ് സംഘമെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.