ചാസ് സുവർണ ജൂബിലി: ലോഗോ ക്ഷണിച്ചു
Thursday, December 1, 2016 3:47 PM IST
കോട്ടയം: ചാസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 മുതൽ 30വരെ ചങ്ങനാശേരി പാറേൽ പള്ളി മൈതാനിയിൽ നടത്തുന്ന കാർഷികമേള–ഫാം ഫെസ്റ്റ് 2017 ന്റെ ലോഗോ കണ്ടെത്താൻ മത്സരം സംഘടിപ്പിക്കുന്നു.

ആകാശവാണി, ചങ്ങനാശേരി മുനിസിപ്പാലിറ്റി, റേഡിയോ മീഡിയാ വില്ലേജ് എന്നിവയുടെ സഹകരണത്തോടെയാണ് കാർഷികമേള സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് കാഷ് അവാർഡ് നൽകും.

ചാസ് സുവർണ ജൂബിലി സ്മാരക പദ്ധതിയായ “ഹരിതവർഷം–ഹരിതഗ്രാമം’ പ്രോജക്ട് ഘടകങ്ങളായ മാലിന്യസംസ്കരണം, ജൈവകൃഷി, ജലസംരക്ഷണം, മണ്ണുസംരക്ഷണം, ഊർജ സംരക്ഷണം, പ്ലാസ്റ്റിക്ക് മാനേജ്മെന്റ് തുടങ്ങിയവയെ ആധാരമാക്കിയുള്ള ലോഗോയ്ക്കാണ് മുൻഗണന. താത്പര്യമുള്ളവർ ആറിനു മുമ്പായി ഡയറക്ടർ ചാസ്, പിബി. നമ്പർ 20, ചങ്ങനാശേരി എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ ലോഗോ അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.