ജിഎസ്ടി: വിട്ടുവീഴ്ചയില്ലെന്നു മന്ത്രി തോമസ് ഐസക്
ജിഎസ്ടി: വിട്ടുവീഴ്ചയില്ലെന്നു മന്ത്രി തോമസ് ഐസക്
Thursday, December 1, 2016 3:58 PM IST
തിരുവനന്തപുരം: ജിഎസ്ടിയുടെ കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ച യും ഉണ്ടാകില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇതു ചർച്ച ചെയ്യാൻ പറ്റിയ അന്തരീക്ഷമല്ല ഇപ്പോൾ നിലനിൽക്കുന്നത്. സാമ്പ ത്തികരംഗത്ത് ഇത്ര വലിയ പ്രശ്ന മുണ്ടായിട്ടും സംസ്‌ഥാനങ്ങളോടു ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. സ്വന്തം ഇഷ്‌ടപ്രകാരം കാര്യങ്ങൾ തീരുമാനിച്ചു മുന്നോട്ടു പോകുകയാണ്. ജിഎസ്ടിയിൽ ഇതുവരെ പല കാര്യങ്ങളിലും വിട്ടുവീഴ്ചാ മനോഭാവം കാട്ടിയിട്ടുണ്ട്. ഇനി അതുണ്ടാകില്ല. ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ള സ്‌ഥാപനങ്ങളിൽനിന്നുള്ള നികുതി പിരിക്കൽ അവകാശം സംസ്‌ഥാനങ്ങൾക്കു വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കും തയാറല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.