ചരൽക്കുന്ന് ക്യാമ്പിൽ വികസന രേഖയ്ക്കു രൂപം നൽകും: പി.സി. തോമസ്
ചരൽക്കുന്ന് ക്യാമ്പിൽ വികസന രേഖയ്ക്കു രൂപം നൽകും: പി.സി. തോമസ്
Thursday, December 1, 2016 4:14 PM IST
കോട്ടയം: ഇന്നു മുതൽ നാലു വരെ ചരൽക്കുന്നിൽ നടക്കുന്ന കേരള കോൺഗ്രസ് സംസ്‌ഥാന ക്യാമ്പിൽ കേരള വികസന രേഖയ്ക്കു രൂപം നൽകുമെന്ന് ചെയർമാൻ പി.സി. തോമസ് ആറിയിച്ചു. കാർഷിക, നവ സംരംഭക, വിദ്യാഭ്യസ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട വികസന രേഖയാണ് തയാറാക്കുന്നത്.

നാലിന് ഉച്ചകഴിഞ്ഞു 2.30ന് നടക്കുന്ന സമാപന യോഗം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, എൻഡിഎ സംസ്‌ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ഒ. രാ ജഗോപാൽ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംപി, റിച്ചാർഡ് ഹേ എംപി, സുരേഷ് ഗോപി എംപി, ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ആർ. ബാലശങ്കർ, ആർ.ബാലകൃഷ്ണപിള്ള, ഡി. ബാബു പോൾ, പി.സി. സിറിയക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.