പകരം ജീവനക്കാരെ നിയമിക്കാൻ ഉത്തരവിറക്കി
പകരം ജീവനക്കാരെ നിയമിക്കാൻ ഉത്തരവിറക്കി
Thursday, December 1, 2016 4:14 PM IST
കോട്ടയം: ജീവനക്കാരെ തിരികെ വിളിച്ചതിനെത്തുടർന്നു പ്രവർത്തനം നിലച്ച ടോറൻസ്, കൂടംകു ളം പദ്ധതിക്കു വേണ്ടിയുള്ള സർവേ, തലൂക്ക് ഓഫീസുകളിലെ എൽആർഎം ഓഫീസുകളിൽ പകരം ജീവനക്കാരെ നിയമിക്കാൻ സർക്കാർ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ജില്ലകളിലെ ബന്ധപ്പെട്ട അസിസ്റ്റന്റ് ഡയറക്ടർ അല്ലെങ്കിൽ സർവേ സൂപ്രണ്ട് എന്നിവരുമായി കൂടിയാലോചിച്ച് ജില്ലാ കളക്ടർ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കേരളാ ഗവർണർക്കു വേണ്ടി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ഇറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നു.

സംസ്‌ഥാനത്ത് ആകെയുള്ള കോട്ടയത്തെയും അങ്കമാലിയിലെയും ടോറൻസ് ഓഫീസുകളാണു നവംബർ 30നു പൂട്ടിയത്. ഇതോടൊപ്പം കൂടംകുളം പദ്ധതിക്കു വേണ്ടിയുള്ള സർവേ, താലൂക്ക് ഓഫീസുകളിലെ എൽആർഎം വിഭാഗങ്ങളും സ്തംഭനാവസ്‌ഥ നേരിടുകയാണ്. ഇവിടങ്ങളിലെല്ലാം ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാരാണ് ജോലി ചെയ്തു വന്നത്. ടോറൻസ് ഓഫീസിന്റെ പ്രവർത്തനം സ്തംഭിച്ചതോടെ ഭൂമി രജിസ്ട്രേഷൻ നടപടികൾ തടസപ്പെട്ടിരിക്കുകയാണ്.


രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ജീവനക്കാരുടെ നിയമനം പൂർത്തിയായേക്കുമെന്നാണ് കരുതുന്നത്. സംസ്‌ഥാനത്ത് വർക്കിംഗ് അറേഞ്ച്മെന്റിൽ വിവിധ ഓഫീസുകളിൽ ജോലി ചെയിരുന്ന സർവേയും ഭൂരേഖയും വകുപ്പിലെ 258 സാങ്കേതിക വിഭാഗം ജീവനക്കാരെയാണ് നവംബർ 30ന് തിരികെ വിളിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.