കറൻസി നോട്ടുകൾ അടിയന്തരമായി എത്തിക്കണം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ
Friday, December 2, 2016 4:04 PM IST
കൊച്ചി: ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമായ തോതിൽ കറൻസി നോട്ടുകൾ അടിയന്തരമായി എത്തിച്ചു ജനങ്ങളുടെ ദുരിതങ്ങൾക്കും ബാങ്കുകളുടെ ബുദ്ധിമുട്ടുകൾക്കും അറുതിവരുത്തണമെന്ന് ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കിയതിനെത്തുടർന്നു കറൻസി ദൗർലഭ്യം വളരെ വ്യാപകമാണ്. അനുദിനം ഇതു കൂടുതൽ രൂക്ഷമായിക്കൊണ്ടുമിരിക്കുന്നു. ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടികൾ ഒന്നുംതന്നെ റിസർവ് ബാങ്ക് അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നതു ദൗർഭാഗ്യകരമാണ്. ജനങ്ങൾക്കു സേവനം നൽകാൻ ബാങ്ക് ജീവനക്കാർ വളരെയേറെ ശ്രമിക്കുന്നുണ്ട്. ജോലി സംബന്ധമായ പരിധികളൊന്നും നോക്കാതെയാണു കഴിഞ്ഞ മാസം 10 മുതൽ ബാങ്ക് ജീവനക്കാർ ജോലി ചെയ്തുവരുന്നത്.


റിസർവ് ബാങ്ക് അധികൃതരും കേന്ദ്ര ധനവകുപ്പും ആവശ്യത്തിനു കറൻസിയുണ്ടെന്നു പ്രസ്താവനയിറക്കുന്നത് വസ്തുതാവിരുദ്ധവും ബാങ്ക് ജീവനക്കാരെ അനാവശ്യ സമ്മർദത്തിലാക്കുന്നതുമാണ ഫെഡറേഷൻ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.