റോബോട്ടിക് ശസ്ത്രക്രിയാ ശില്പശാല
Friday, December 2, 2016 4:07 PM IST
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിലെ സർജിക്കൽ ഗാസ്ട്രോ എന്ററോളജി വകുപ്പിന്റെ നേതൃത്വത്തിൽ അസ്ത്ര 2016 എന്ന പേരിൽ അഡ്വാൻസ്ഡ് ലാപ്രോസ്കോപ്പിക്, റോബോട്ടിക് ശസ്ത്രക്രിയകളെക്കുറിച്ചു രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശിൽപ്പശാല സംഘടിപ്പിക്കും. ഇന്നും നാളെയുമാണു ശിൽപ്പശാല. 35 വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ ജിഐ ആൻഡ് ഹെപ്പറ്റോബിലിയറി സർജറിയിലെ സീനിയർ കൺസൾട്ടന്റും ശില്പശാലയുടെ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ.കെ.പ്രകാശ് പത്രക്കുറിപ്പിൽ പറഞ്ഞു. ഏറ്റവും പുതിയ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയാരീതികളെക്കുറിച്ചു ചർച്ച ചെയ്യുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ സർജിക്കൽ ഗാസ്ട്രോ എന്ററോളജി സീനിയർ കൺസൾട്ടന്റും ശിൽപ്പശാലയുടെ ഓർഗനൈസിംഗ് പ്രസിഡന്റുമായ ഡോ.ദീപക് വർമ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.