ക്വാറി അനുമതി: സത്യവാങ്മൂലം നൽകാൻ നിർദേശം
Friday, December 2, 2016 4:07 PM IST
കൊച്ചി: പട്ടയഭൂമിയിൽ ക്വാറികൾക്കും ക്രഷർ യൂണിറ്റുകൾക്കും അനുമതി കൊടുക്കുന്നതിനെതിരേ തൃശൂർ സ്വദേശി കെ.ടി. ബെന്നി നൽകിയ പൊതുതാത്പര്യ ഹർജിയിൽ സർക്കാർ ആറാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

ഏതൊക്കെ പട്ടയഭൂമിയിലാണു ക്വാറി പ്രവർത്തിക്കുന്നതെന്നു ഹർജിക്കാരൻ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കു പുറമേ വനം പ്രിൻസിപ്പൽ സെക്രട്ടറി, മൈനിംഗ് ആൻഡ് ജിയോളജി സെക്രട്ടറി, ഡയറക്ടർ മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യു സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്. പട്ടയഭൂമിയിൽ ക്വാറികൾക്ക് അനുമതി നൽകിയ ഉദ്യോഗസ്‌ഥർക്കെതിരേ സിബിഐ അന്വേഷണം വേണമെന്നാണ് ഹർജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.