ഡിവൈൻ ധ്യാനകേന്ദ്രം രജതജൂബിലി ആഘോഷ സമാപനം ഇന്ന്
Friday, December 2, 2016 4:18 PM IST
ചാലക്കുടി: മുരിങ്ങൂർ–ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ ഇന്നു വൈകുന്നേരം അഞ്ചിന് ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഇംഗ്ലീഷ് വിഭാഗത്തിൽ നടക്കും. ഇരിങ്ങാലക്കുട ബിഷപ് പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ സെന്റ് വിൻസന്റ് ഹാളിൽ നടക്കുന്ന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരിക്കും.

കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.കെ.ശശീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, മുൻ മന്ത്രിമാരായ കെ.എം.മാണി, പി.ജെ. ജോസഫ്, വിൻസെൻഷ്യൻ സഭാ സുപ്പീരിയർ ജനറൽ ഫാ. വർഗീസ് പാറപ്പുറം, ഇന്നസന്റ് എംപി, ബി.ഡി.ദേവസി എംഎൽഎ, തോമസ് ഉണ്ണിയാടൻ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു, വിൻസെൻഷ്യൻ സഭ മേരിമാതാ പ്രൊവിൻഷ്യൽ ഫാ. പോൾ പുതുവ, ഡിവൈൻ ധ്യാനകേന്ദ്രം സുപ്പീരിയർ ഫാ. ജയിംസ് കല്ലുങ്കൽ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.