സുധീരനെതിരേ മണിയുടെ പ്രസ്താവന തരംതാഴ്ന്നത്: ഉണ്ണിത്താൻ
സുധീരനെതിരേ മണിയുടെ പ്രസ്താവന തരംതാഴ്ന്നത്:  ഉണ്ണിത്താൻ
Friday, December 2, 2016 4:18 PM IST
തിരുവനന്തപുരം: സംശുദ്ധ രാഷ് ട്രീയത്തിന്റെ പ്രതീകമായ കെപിസി സി പ്രസിഡന്റ് വി.എം.സുധീരനെതി രേ മോശമായ പദപ്രയോഗം നടത്തി യ മന്ത്രി എം.എം. മണിയുടെ പ്രസ് താവന തരംതാഴ്ന്നതും മന്ത്രിയുടെ പദവിയിലിരുന്ന് നടത്താൻ പാടില്ലാത്തതും ശുദ്ധ വിവരക്കേടുമാണെന്നു കെപിസിസി വക്‌താവ് രാജ്മോഹൻ ഉണ്ണിത്താൻ.

അഞ്ചേരി ബേബി വധക്കേസിലെ കുറ്റാരോപിതനായ മണി മന്ത്രിയായതിനു ശേഷം തന്റെ ക്രിമിനൽ പശ്ചാത്തലത്തിൽനിന്നു മാറിസഞ്ചരിക്കുമെന്ന പ്രതീക്ഷ അസ്‌ഥാനത്തായിരിക്കുന്നു. പട്ടിയുടെ വാൽ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും അതെടുക്കുമ്പോൾ വളഞ്ഞേയിരിക്കൂ എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്നതാണ് എം.എം. മണിയുടെ പ്രസ്താവന. മാനവും മര്യാദയുമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവ ർക്കെതിരേ പുലഭ്യം പറയുന്ന മണിയുടെ ഇത്തരം ഏർപ്പാട് മന്ത്രിയായ സ്‌ഥിതിക്കെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.