നോട്ട് നിരോധനത്തിൽ അപാകതയെന്നു തുഷാർ വെള്ളാപ്പള്ളി
നോട്ട് നിരോധനത്തിൽ  അപാകതയെന്നു തുഷാർ വെള്ളാപ്പള്ളി
Friday, December 2, 2016 4:28 PM IST
കൊച്ചി: നോട്ട് പിൻവലിക്കൽ നടപടിയിൽ അപാകതയുണ്ടായിട്ടുണ്ടെന്ന് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പിള്ളി. എന്നാൽ, തുടക്കത്തിൽ ജനങ്ങൾക്കു നേരിയ തോതിലുണ്ടായ പ്രതിസന്ധി ഇപ്പോൾ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തിനു ഗുണമായി മാറുകയാണ്. കള്ളപ്പണവും അക്രമവും ഇല്ലാതായെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു തുഷാർ പറഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമെന്നു പറയാൻ കേരളത്തിൽ യാതൊരു വികസനവും നടക്കുന്നില്ല.

ആരോപണ – പ്രത്യാരോപണങ്ങൾ നടത്താനാണു മന്ത്രിമാർ ശ്രമിക്കുന്നത്. മന്ത്രിമാർ മാറിമാറി വരുന്നതല്ലാതെ യാതൊരു പ്രവർത്തനവും നടക്കുന്നില്ല. സഹകരണ മേഖലയിലെ വിഷയം സംസ്‌ഥാന സർക്കാർ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


ഭാരത് ധർമ ജനസേനയുടെ (ബിഡിജെഎസ്) ഒന്നാം വാർഷികം അഞ്ചിന് അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നു തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.