ദക്ഷിണ നാവികസേനാ ആസ്‌ഥാനത്ത് ഡ്രൈ ഡോക്കിനു സാധ്യത
Friday, December 2, 2016 4:28 PM IST
കൊച്ചി: ദക്ഷിണ നാവിക സേനാ ആസ്‌ഥാനത്തു ഡ്രൈഡോക്ക് സ്‌ഥാപിക്കാനായി അനുമതി ലഭിച്ചിട്ടുണ്ടെന്നു ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. കാർവേ. ഇതു യാഥാർഥ്യമായാൽ നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കു നാവിക ആസ്‌ഥാനത്തുതന്നെ സൗകര്യമൊരുങ്ങും.

അറ്റകുറ്റപ്പണികൾക്കായി കൊച്ചി കപ്പൽശാലയെയാണു നിലവിൽ നാവികസേന ആശ്രയിക്കുന്നത്. വിമാനവാഹിനി കപ്പലായ വിക്രമാദിത്യ കൊച്ചിയിലാണ് അറ്റകുറ്റപ്പ ണി നടത്തുന്നത്. സേവനമവസാനി പ്പിച്ച വിരാടും അറ്റകുറ്റപ്പണിക്കായി കൊച്ചിയെയാണ് ആശ്രയിച്ചിരുന്നത്. സേനാംഗങ്ങളുടെ കുറവ് നാവികസേനയുടെ പ്രവർത്തന ത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാവികവാരാഘോഷ ത്തോടനുബന്ധിച്ചു ഐഎൻഎസ് തീർ നാവികസേനാ കപ്പലിൽ നട ത്തിയ പത്രസമ്മേളനത്തിൽ സം സാരിക്കുകയായിരുന്നു അദ്ദേഹം

സേനാംഗങ്ങളുടെ കുറവ് ഒരു പ്രശ്നമാണ്. എന്നാൽ, ലഭ്യമായ അംഗങ്ങളെ വച്ചു പരമാവധി പ്രവർത്തനക്ഷമത കാഴ്ചവയ്ക്കുന്നതിലൂടെ ഈ പരിമിതി മറികടക്കാൻ നാവികസേനയ്ക്കു സാധിക്കും. സേനയിൽനിന്ന് അംഗങ്ങൾ പിരി ഞ്ഞു പോകുന്നതനുസരിച്ച് അപേ ക്ഷ വരുന്നുണ്ട്. ഇവരെല്ലാം അക്കാ ദമി പരിശീലനം പൂർത്തിയാകുന്ന മുറയ്ക്കു സേനയുടെ ഭാഗമാകും.

2,000 ഒഴിവുകൾക്കു വിജ്‌ഞാപ നം വിളിക്കുമ്പോൾ പോലും ലക്ഷക്കണക്കിനു യുവാക്കൾ അപേക്ഷി ക്കുന്നുണ്ട്. നാവികസേനയിൽ ചേരാനുള്ള യുവാക്കളുടെ താത്പര്യമാ ണ് ഇത് കാണിക്കുന്നതെന്നും അദ്ദേ ഹം പറഞ്ഞു. എന്നാൽ, കഴിവുറ്റവരെ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ട്. നാവികസേനാ പരിശീല നത്തിനായി തെരഞ്ഞെടുക്കുന്ന കേഡറ്റുകളുടെ എണ്ണം കൂട്ടും.

ഇന്ത്യൻ നാവികസേന ആധുനികവത്കരണത്തിന്റെ പാതയിലാണ്. സ്വയംപര്യാപ്തമാവുകയാണു നാവികസേനയുടെ ലക്ഷ്യം. തദ്ദേശവത്ക്കരണത്തിൽ മറ്റു സേനാവിഭാഗങ്ങളിൽ ഒന്നാമതു നാവികസേനയാണ്. നിലവിൽ 42ഓളം കപ്പലുകളും മുങ്ങിക്കപ്പലുകളും നാവികസേന തദ്ദേശീയമായി നിർമിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ ഇവ നാവികസേനയുടെ ഭാഗമാകും. നാവികസേനയുടെ തദ്ദേശീയ വിമാനവാഹിനിയും ഏറ്റവും വലിയ കപ്പലുമായ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണം കൊച്ചി കപ്പൽ നിർമാണശാലയിൽ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്നും കാർവെ പറഞ്ഞു.


ഏഴാം ശമ്പളക്കമ്മീഷൻ സംബ ന്ധിച്ചു സൈനികവിഭാഗങ്ങൾക്കു ള്ള പരാതി ഉന്നതതല സമിതി പരിശോധിച്ചു വരികയാണ്. കേരളത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ അകപ്പെടുന്ന സംഭവങ്ങ ൾ വർധിച്ചുവരുന്ന സാഹചര്യത്തി ൽ മത്സ്യത്തൊഴിലാളികളെ ബോധവത്ക്കരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നാവികസേന കൂടുതൽ ജാഗ്രത പുലർത്തും. തീരസുരക്ഷയ്ക്കായി തീരസമൂഹം അവർക്കു ലഭിക്കുന്ന വിവരങ്ങൾ നാവികസേനയുമായി പങ്കുവയ്ക്കണമെന്നും വൈസ് അഡ്മിറൽ അഭ്യർഥിച്ചു.

നിലവിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള 200 ഓഫീസർമാരും 300 നാവികരും ഇന്ത്യൻ നാവിക പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നടത്തുന്നുണ്ട്. ഇതു കൂടാതെ ഇ ന്ത്യൻ പടക്കപ്പലുകളിൽ പരിശീല നം നടത്തുന്ന ഇരുപതിലധികം നാവികർ വേറെയുമുണ്ടെന്നും അ ദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തി ൽ ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ.ജെ. നഡ്കർണി, നാവികസേനാ പബ്ലിക് റിലേഷൻസ് ഓഫീസർ കമാൻഡർ ശ്രീധർ വാര്യർ എന്നിവരും പങ്കെടുത്തു.

മറൈൻഡ്രൈവിൽ നാവികസേനയുടെ അഭ്യാസപ്രകടനം

കൊച്ചി: നാവികവാരാഘോഷത്തിന്റെ ഭാഗമായി 10, 11 തീയതികളിൽ മറൈൻഡ്രൈവിൽ അഭ്യാസപ്രകടനം നടത്തും. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും ഇതിൽ പങ്കെടുക്കും. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ഐഎൻഎസ് ചെന്നൈ എന്ന കപ്പലും അഭ്യാസപ്രകടനങ്ങളിൽ പങ്കെടുക്കും. ഏഴു മുതൽ 15 വരെയാണു നാവികവാരാഘോഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.