മാവോയിസ്റ്റ് വധം: അന്വേഷണ ചുമതല കളക്ടർക്ക്
Friday, December 2, 2016 4:28 PM IST
മലപ്പുറം: നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ പടുക്ക വനമേഖലയിൽ നവംബർ 24നു നടന്ന വെടിവയ്പിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുന്നതിനു ജില്ലാ മജിസ്ട്രേറ്റും ജില്ലാ കളക്ടറുമായ അമിത് മീണയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. ക്രിമിനൽ നടപടി നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരിൽ ജില്ലാ മജിസ്ട്രേറ്റ് തെളിവുകൾ ശേഖരിക്കും.


സംഭവവുമായി ബന്ധപ്പെട്ടു തെളിവ് നൽകാൻ താത്പര്യമുള്ള സംഘടനകളും വ്യക്‌തികളും 13ന് വൈകിട്ട് അഞ്ചിനകം തെളിവ് കളക്ടർക്ക് നേരിട്ടു നൽകണം. സത്യപ്രസ്താവനാ രൂപത്തിലുള്ളതും വ്യക്‌തമായ മേൽവിലാസത്തോടു കൂടിയതുമായ തെളിവുകൾ മൂന്നു പകർപ്പ് വീതം സമർപ്പിക്കണം. തെളിവുകൾ നൽകിയവരെ മുൻകൂർ നോട്ടീസ് നൽകി ജില്ലാ കളക്ടർ നേരിൽ കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.