കേരളോത്സവം ജനുവരി ഒന്നു മുതൽ തിരുവല്ലയിൽ
Saturday, December 3, 2016 1:34 PM IST
തിരുവനന്തപുരം: സംസ്‌ഥാന കേരളോത്സവം ജനുവരി ഒന്നു മുതൽ മൂന്നു വരെ തിരുവല്ലയിൽ നടക്കും. ഒന്നിനു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രിമാരായ എ.സി. മൊയ്തീൻ, മാത്യു ടി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

മൂന്നു ദിവസത്തെ കേരളോത്സവത്തിൽ 6500 കലാ, കായിക പ്രതിഭകൾ മാറ്റുരയ്ക്കും. ആറു വേദികളിലായാണു കലാ,സാഹിത്യ മത്സരം. കായിക മത്സരങ്ങൾ ഏഴ് ഇടങ്ങളിൽ നടക്കും. വേദികൾക്ക് മൺമറഞ്ഞ കലാകായിക പ്രതിഭകളുടെ പേരുകൾ നൽകും. കലാമത്സരങ്ങളിൽ മദ്ദളം പുതിയ ഇനമായി ഉൾപ്പെടുത്തി. വള്ളംകളിപ്പാട്ട് (കുട്ടനാടൻ, ആറന്മുള രീതി), വയലിൻ (പാശ്ചാത്യം, പൗരസ്ത്യം) എന്നിങ്ങനെ വേർതിരിച്ചു നടത്തും. 57 ഇനം കലാമത്സരങ്ങളും 36 ഇനം കായിക മത്സരങ്ങളും നടക്കും. ഏഴിനം കളരി മത്സരങ്ങളും ഇവയോടൊപ്പം നടക്കും.

മത്സരാർഥികൾക്കു യാത്രാബത്ത ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.