കെജിഐഎംഒഎ വാർഷിക കുടുംബ സംഗമം ഇന്ന്
Saturday, December 3, 2016 1:34 PM IST
കണ്ണൂർ: കേരള ഗവൺമെന്റ് ഇൻഷ്വറൻസ് മെഡിക്കൽ സർവീസിലെ ഡോക്ടർമാരുടെ ഏക സംഘടനയായ കെജിഐഎംഒഎയുടെ 28ാം വാർഷിക കുടുംബ സംഗമവും തുടർവിദ്യാഭ്യാസ പരിപാടിയും ഇന്നു കണ്ണൂരിൽ നാടക്കും. മാസ്കോട്ട് ബീച്ച് റിസോർട്ടിൽ രാവിലെ 11 ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് ഡോ.എസ് രാധാകൃഷ്ണനും ഡോ.ടി.എൻ. ഹരികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കെജിഐഎംഒഎയുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരം ജീവൻ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ബിജു നെയ്യാറിനു മന്ത്രി സമർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.