കസ്റ്റഡിയിൽ വിട്ടു
Saturday, December 3, 2016 1:55 PM IST
കൊച്ചി: മതവിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ ചക്കരപ്പറമ്പ് പീസ് ഇന്റർനാഷണൽ സ്കൂളിൽ പഠിപ്പിക്കാൻ ഇടയാക്കിയ സംഭവത്തിൽ പിടിയിലായവരെ ഒമ്പതു വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നവി മുംബൈ സ്വദേശികളായ ദാവൂദ് വെയ്ത് (38), സാഹിൽ സൈദ് (28), ഷേക്ക്് സമീദ് അഹമ്മദ് (31) എന്നിവരെയാണു കസ്റ്റഡിയിൽ വിട്ടത്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താറായിട്ടില്ലെന്നും അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു.


പീസ് ഇന്റർനാഷണൽ സ്കൂൾ കരിക്കുലം കമ്മിറ്റി ചെയർമാനും പീസ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ എംഡിയുമായ എം.എം. അക്ബറെയും പോലീസ് ചോദ്യംചെയ്യും. പ്രസാധകർ നൽകുന്ന പുസ്തകങ്ങൾ എം.എം. അക്ബർ ചെയർമാനായ സമിതിയാണു സ്കൂളിൽ പഠിപ്പിക്കാൻ യോഗ്യമാണോ എന്നു പരിശോധിച്ച് അനുമതി നൽകിയിരുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അക്ബറെ ചോദ്യംചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.