കാർ പാഞ്ഞുകയറി ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
Saturday, December 3, 2016 2:25 PM IST
മൂവാറ്റുപുഴ: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴയ്ക്കു സമീപം മേക്കടമ്പിൽ കാൽനട യാത്രികർക്കിടയിലേക്കു കാർ പാഞ്ഞുകയറി ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മേക്കടമ്പ് ആനക്കുത്തിയിൽ പരമേശ്വരന്റെ ഭാര്യ രാധ (60), മകന്റെ ഭാര്യ രജിത (28), രജിതയുടെ മകൾ നിവേദ്യ (നാല്) എന്നിവരാണു മരിച്ചത്. രജിതയുടെ മറ്റൊരു മകൾ നവമി (മൂന്ന്), പ്രീജ (32), ശ്രേയ (എട്ട്), അമ്പാടി (അഞ്ച്) എന്നിവർക്കാണു പരിക്കേറ്റത്. മേക്കടമ്പ് ഗണപതീക്ഷേത്രത്തിൽ പാനകപൂജയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇവരെ നിയന്ത്രണം വിട്ട സാൻട്രോ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ പിന്നീടു റോഡരികിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു മറിഞ്ഞു. എറണാകുളം ഭാഗത്തു നിന്നായിരുന്നു കാർ വന്നത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മൂന്നു പേരും മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.