ട്രെയിൻ ഗതാഗതത്തിൽ നാളെ മുതൽ നിയന്ത്രണം
Saturday, December 3, 2016 2:25 PM IST
തിരുവനന്തപുരം: ആലപ്പുഴ അരൂർ പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങുന്നതിനാൽ ട്രെയിൻ ഗതാഗതത്തിനു നാളെ മുതൽ അടുത്ത മാസം ഏഴു വരെ നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം ജംഗ്ഷനിൽനിന്ന് ഉച്ചയ്ക്കു 2.40നു പുറപ്പെട്ടു കോട്ടയം വഴി പോകുന്ന എറണാകുളം – കൊല്ലം മെമു ശനിയാഴ്ചകളിൽ സർവീസ് നടത്തില്ല.

എറണാകുളം ജംഗ്ഷനിൽനിന്ന് ഉച്ചയ്ക്കു 12.20നു പുറപ്പെട്ട് ആലപ്പുഴ വഴി പോകുന്ന കൊല്ലം–എറണാകുളം മെമു തിങ്കളാഴ്ചകളിൽ സർവീസ് നടത്തില്ല.

ഭാഗികമായി റദ്ദാക്കിയവ

കണ്ണൂർ– ആലപ്പുഴ എക്സ്പ്രസ് , ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് ആലപ്പുഴയ്ക്കും–എറണാകുളത്തിനുമിടയിൽ ഓടില്ല. കൊല്ലത്തുനിന്നു രാവിലെ 8.50നു പുറപ്പെടുന്ന കൊല്ലം–എറണാകുളം മെമു, എറണാകുളത്തുനിന്ന് ഉച്ചയ്ക്കു 12.20നു പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ – കൊല്ലം മെമു എന്നിവയും ആലപ്പുഴയ്ക്കും–എറണാകുളത്തിനുമിടയിൽ ഓടില്ല.


വൈകി ഓടുന്നവ

ഉച്ചയ്ക്ക് ഒന്നിനു കായംകുളത്തുനിന്നു പുറപ്പെടുന്ന കായംകുളം–എറണാകുളം പാസഞ്ചർ ആലപ്പുഴ–തുറവൂർ സ്റ്റേഷനുകൾക്കിടയിൽ 45 മിനിറ്റ് പിടിച്ചിടും.

ഉച്ചകഴിഞ്ഞ് 3.35ന് എറണാകുളത്തുനിന്നു പുറപ്പെട്ട് ആലപ്പുഴ റൂട്ടിൽ ഓടുന്ന എറണാകുളം–കൊല്ലം പാസഞ്ചർ കുമ്പളത്ത് 20 മിനിറ്റ് പിടിച്ചിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.