നിലമ്പൂർ: ജുഡീഷൽ അന്വേഷണം വേണമെന്നു സുധീരൻ
നിലമ്പൂർ: ജുഡീഷൽ അന്വേഷണം വേണമെന്നു സുധീരൻ
Saturday, December 3, 2016 2:25 PM IST
തിരുവനന്തപുരം: നിലമ്പൂരിൽ മാവോയിസ്റ്റുകൾ പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. സംഭവത്തെത്തുടർന്ന് മാധ്യമങ്ങളിലൂടെ ഒട്ടേറെ ദുരൂഹതകളും സംശയങ്ങളും പുറത്തുവരുന്നുണ്ട്.

വിശ്വസനീയമായ വിശദീകരണം നൽകാൻ ഭരണകൂടത്തിനും ഉത്തരവാദപ്പെട്ടവർക്കും കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ആരും അംഗീകരിക്കില്ല. ഇവരെ നിയമവിധേയമായി നേരിടുകയാണു വേണ്ടത്.


ഇപ്പോൾ നടക്കുന്ന സർക്കാർതല മജിസ്റ്റീരിയൽ അന്വേഷണത്തിൽ ജനങ്ങൾക്കു വിശ്വാസമില്ല. അതിനാൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.