റിട്ട. ബാങ്ക് മാനേജറുടെ ക്രെഡിറ്റ് കാർഡിൽനിന്ന് 1,74,000 രൂപ തട്ടി
Saturday, December 3, 2016 2:25 PM IST
കോഴിക്കോട്: എസ്ബിടി മുൻ ചീഫ് ജനറൽ മാനേജരുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് 1,74,000 രൂപ കവർന്നതായി പരാതി. തൊണ്ടയാട് സ്വദേശിയും നിലവിൽ കോംട്രസ്റ്റ് ഐ കെയർ സൊസൈറ്റി മാനേജറുമായ സി.ഒ. രാമചന്ദ്രന്റെ എസ്ബിഐ അക്കൗണ്ടിൽനിന്നാണു പണം നഷ്‌ടമായത്.

അമേരിക്കയിൽനിന്നു രണ്ടു തവണയായാണു പണം പിൻവലിച്ചത്. കാനഡ ബൂസ് യുഎസ്, വാൾമാർട്ട് ഡോട്ട് കോം എന്നീ സ്‌ഥാപനങ്ങളുടെ പേരിലാണ് പണം പിൻവലിക്കപ്പെട്ടത്.


പണം പിൻവലിച്ചതായി കാണിച്ച് എസ്എംഎസ് വന്നപ്പോഴാണു രാമചന്ദ്രൻ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് രാമചന്ദ്രന്റെ ഫോണിലേക്ക് എസ്എംഎസ് വന്നത്. തുടർന്നു ബാങ്കിൽ പരാതിപ്പെട്ടതിനെത്തുടർന്നു കാർഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എസ്ബിഐ അധികൃതർക്കു പരാതി നൽകിയതായി രാമചന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.