ആർഭാടവിവാഹം: അന്വേഷിക്കാൻ ജേക്കബ് തോമസ് തന്റേടം കാട്ടണമെന്ന് യൂത്ത് ഫ്രണ്ട്–എം
Sunday, December 4, 2016 1:04 PM IST
കോട്ടയം: വ്യാജ ബാർ കോഴ ആരോപണത്തിന്റെ സ്രഷ്‌ടാക്കളായ ബിജു രമേശിന്റെയും അടൂർ പ്രകാശിന്റെയും മക്കളുടെ വിവാഹം കേരളം കണ്ട ഏറ്റവും വലിയ വിവാഹമാമാങ്കമാക്കി മാറ്റിയത് അന്വേഷിക്കണമെന്ന് യൂത്ത്ഫ്രണ്ട്–എം. നോട്ട് പ്രതിസന്ധിമൂലം ബാങ്കുകൾക്കു മുന്നിൽ ആളുകൾ ക്യൂ നിന്ന് കുഴഞ്ഞുവീണു മരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇത്രയേറെ പണം ഒഴുക്കിയ ബിജു രമേശിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തന്റേടം കാട്ടണമെന്നു യൂത്ത്ഫ്രണ്ട്–എം സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.