വ്യാഴാഴ്ച പ്ലാസ്റ്റിക് കാരി ബാഗുകൾ ഒഴിവാക്കും
Sunday, December 4, 2016 1:04 PM IST
കളമശേരി: ഈ മാസം എട്ടിനു പ്ലാസ്റ്റിക് കാരിബാഗുകൾക്ക് അവധി ദിനം. സംസ്‌ഥാനമൊട്ടാകെ പൊതുജനങ്ങൾ പ്ലാസ്റ്റിക് കാരിബാഗുകൾ ഒഴിവാക്കാൻ സർക്കാർ ആഹ്വാനംചെയ്തു. അന്നേ ദിവസം വ്യാപാര സ്‌ഥാപനങ്ങൾ, ഹോട്ടലുകൾ, വസ്ത്രശാലകൾ, അടക്കം ഉപഭോക്‌താക്കൾക്കു പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കണമെന്നാണു നിർദേശം.

തദ്ദേശ സ്വയംഭരണശാലകളുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. പ്രകൃതിക്കു ദോഷമായ പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരികയെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണു ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.


തുടർപ്രവർത്തനങ്ങളും ഹരിതകേരള മിഷൻ നിർദേശിച്ചിട്ടുണ്ട്. പൊതുസ്‌ഥലങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുക, ജലസ്രോതസുകൾ ശുചിയാക്കുക തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ. കൂടുതൽ വിശദീകരണങ്ങൾ അടങ്ങിയ കൈപ്പുസ്തകം നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ഉടൻ വിതരണംചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.