ബിഡിജെഎസ് വാർഷിക സമ്മേളനം ഇന്ന്
Sunday, December 4, 2016 1:04 PM IST
അങ്കമാലി: ഭാരത് ധർമ ജനസേന(ബിഡിജെഎസ്)യുടെ പ്രഥമ വാർഷികാഘോഷം ഇന്നു മൂന്നിന് അങ്കമാലി കറുകുറ്റി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്‌ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിക്കും. സംസ്‌ഥാന വൈസ്പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് സന്ദേശം നൽകും. രാജീവ് ചന്ദ്രശേഖർ എംപി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ പാർട്ടി പരിപാടികളും നയങ്ങളും തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിക്കും. മഹിളാസേന, യുവജന സേന, തൊഴിലാളി യൂണിയനുകൾ തുടങ്ങിയ പോഷക സംഘടനകളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.