ജോയ് ആലുക്കാസിൽനിന്ന് 900 പവൻ കടത്തിയ കേസ്: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി
ജോയ് ആലുക്കാസിൽനിന്ന് 900 പവൻ കടത്തിയ കേസ്: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി
Monday, December 5, 2016 4:02 PM IST
അങ്കമാലി: അങ്കമാലിയിലെ ജോയ് ആലുക്കാസ് ജ്വല്ലറിയിൽ ബില്ലിൽ കൃത്രിമം കാട്ടി 2.35 കോടി രൂപയുടെ 900 പവൻ സ്വർണം തട്ടിയെന്ന കേസിൽ റിമാൻഡിലായ യുവതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി അങ്കമാലി പോലീസ് കസ്റ്റഡിയിൽ വാങ്ങി. തൃപ്പൂണിത്തുറയിൽ താമസിച്ചുവരുന്ന അങ്കമാലി തുറവൂർ കൃഷ്ണാഞ്ജലിയിൽ ഷർമിള(35)യെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12ന് മുമ്പായി തിരികെ ഹാജരാക്കണമെന്ന വ്യവസ്‌ഥയിലാണ് കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്.


കഴിഞ്ഞ വ്യാഴാഴ്ച അങ്കമാലി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തി ഇവർ കീഴടങ്ങുകയായിരുന്നു. അതിനാൽ പോലീസിന് ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് കസ്റ്റഡിയിൽ വാങ്ങിയത്. തട്ടിപ്പു നടത്തി കൈക്കലാക്കിയ സ്വർണം എന്തുചെയ്തെന്നു വ്യക്‌തമല്ല. ആർക്കുവേണ്ടിയാണ് ഇവർ ഇത്രയും സ്വർണം വാങ്ങിയിരിക്കുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ ഷർമിള ഉൾപ്പെടെ മൊത്തം നാലു പേർ ഇതുവരെ പിടിയിലായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.