നോട്ട്: ട്രഷറികളിലും പ്രതിസന്ധിക്കു പരിഹാരമായില്ല
Monday, December 5, 2016 4:19 PM IST
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടർന്നുള്ള കറൻസി ക്ഷാമം തുടരുന്നു. ഇന്നലെയും ട്രഷറികൾക്ക് ആവശ്യപ്പെട്ട പണം ലഭിച്ചില്ല. ട്രഷറികൾ 81.25 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ 69.63 കോടി രൂപ മാത്രമാണു ലഭിച്ചത്. രണ്ടു ട്രഷറികൾക്കു പണം ലഭിച്ചതേയില്ല.

ചെങ്ങന്നൂർ ജില്ലാ ട്രഷറി 50 ലക്ഷവും നെയ്യാറ്റിൻകര സബ്ട്രഷറി 10 ലക്ഷവും രൂപ ആവശ്യപ്പെട്ടെങ്കിലും ഒന്നും കിട്ടിയില്ല. ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്നലെ ആവശ്യപ്പെട്ട തുക ലഭിച്ചത്. ഇതിൽ വയനാട് 73.9 ലക്ഷവും ഇടുക്കി 1.5 കോടിയുമാണ് ആവശ്യപ്പെട്ടിരുന്നത്. ഇവർക്ക് ഇത്രയും തുക ലഭിച്ചു. എറണാകുളം ആവശ്യപ്പെട്ട 6.86 കോടിയും ലഭിച്ചു.


ബാങ്കുകളിലെ കറൻസി ക്ഷാമത്തിനും പരിഹാരമായിട്ടില്ല. ബാങ്കുകളിൽ വൻതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. എടിഎമ്മുകളിലും പണം ആവശ്യത്തിനു ലഭ്യമായിട്ടില്ല. പണം ഉള്ള പല എടിഎമ്മുകളിലും 2000 രൂപ നോട്ട് മാത്രമാണുള്ളത്. ഇതും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.