കെഎസ്ആർടിസി ശമ്പള – പെൻഷൻ വിതരണം വൈകുന്നു
കെഎസ്ആർടിസി ശമ്പള – പെൻഷൻ വിതരണം വൈകുന്നു
Monday, December 5, 2016 4:19 PM IST
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെത്തുടർന്ന് മുടങ്ങിയ കെഎസ്ആർടിസിയിലെ പെൻഷൻ– ശമ്പള വിതരണം വൈകുന്നു. ഇതിനായി കനാറ ബാങ്കിൽനിന്നു 100 കോടി രൂപ വായ്പ ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്നലെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനാവാതെവന്നതോടെയാണ് പെൻഷൻ വിതരണം അനിശ്ചിതമായി വൈകുന്നത്. കെടിഡിഎഫ്സി വഴിയാണ് കെഎസ്ആർടിസിക്ക് കനറ ബാങ്ക് തുക നൽകുന്നത്. എന്നാൽ, ഗ്യാരണ്ടിയില്ലാതെ പണം നൽകേണ്ടെന്ന തീരുമാനത്തിലാണ് കനറ ബാങ്ക്. സർക്കാർ ഗ്യാരണ്ടി നൽകി പണം ലഭ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.


ഇതു പരാജയപ്പെട്ടാൽ ശമ്പളവും പെൻഷനും ഇനിയും വൈകും. പെൻഷൻ മുടങ്ങിയിട്ട് 20 ദിവസവും ശമ്പളം വൈകിയിട്ട് ഏഴു ദിവസവുമായി. ശമ്പളം മുടങ്ങിയതിൽ ജീവനക്കാരുടെ പ്രതിഷേധം സമരത്തിലേക്കു നീങ്ങുന്നതു തടയാനുള്ള ശ്രമത്തിലാണു സർക്കാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.