കാരൾ മത്സരത്തിൽ ചാവറയ്ക്ക് ഒന്നാം സ്‌ഥാനം
Monday, December 5, 2016 4:19 PM IST
പാലാ: സെന്റ് വിൻസെന്റ് സിഎംഐ സ്കൂളിൽ നടത്തിയ ഇന്റർ സ്കൂൾ കാരൾ ഗാനമത്സരത്തിൽ ചാവറ പബ്ലിക് സ്കൂൾ ഒന്നാം സമ്മാനമായ 15,000 രൂപയും ട്രോഫിയും കരസ്‌ഥമാക്കി. കട്ടച്ചിറ മേരിമാതാ പബ്ലിക് സ്കൂളിനാണ് രണ്ടാം സ്‌ഥാനം. ചാവറ സ്കൂളിൽ നിന്നുള്ള രണ്ടാം ടീം മൂന്നാം സ്‌ഥാനം നേടി. കാർമൽ സിഎംഐ പബ്ലിക് സ്കൂൾ പുളിയൻമല, മേരിഗിരി പബ്ലിക് സ്കൂൾ കൂത്താട്ടുകുളം, സിസിഎം പബ്ലിക് സ്കൂൾ കറിക്കാട്ടൂർ എന്നിവർ മറ്റു സ്‌ഥാനങ്ങൾ പങ്കിട്ടു. 18 ടീമുകൾ പങ്കെടുത്ത മത്സരം ഐഡിയ സ്റ്റാർ സിംഗർ സീസൺ സിക്സ് ജേതാവ് മെറിൻ ഗ്രിഗറി ഉദ്ഘാടനംചെയ്തു. ചാവറ സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ സിഎംഐ അധ്യക്ഷത വഹിച്ചു. ചാവറ സ്കൂൾ ഡയറക്ടർ ഫാ. സാബു കൂടപ്പാട്ട് സിഎംഐ, സെന്റ് വിൻസെന്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിലിപ്പ് നെച്ചിക്കാട്ടിൽ സിഎംഐ, ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ബാലതാരം ബേബി മീനാക്ഷി മുഖ്യാഥിതിയായിരുന്നു. കോർപറേറ്റ് മാനേജർ ഫാ.തോമസ് പുതുശേരി അധ്യക്ഷതവഹിച്ചു. കെ.എസ്. ജോസഫ് സ്വാഗതവും കെ.പി. ജോസഫ് കൃതജ്‌ഞതയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.