റവ. ഡോ. തോമസ് പോൾ ഉറുമ്പയ്ക്കലിന്റെ സംസ്കാരം നാളെ
റവ. ഡോ. തോമസ് പോൾ ഉറുമ്പയ്ക്കലിന്റെ സംസ്കാരം നാളെ
Monday, December 5, 2016 4:59 PM IST
ചങ്ങനാശേരി:ചങ്ങനാശേരി അതിരൂപതാംഗം കഴിഞ്ഞദിവസം നിര്യാതനായ റവ.ഡോ.തോമസ് പോൾ ഉറുമ്പയ്ക്കലിന്റെ (80) സംസ്കാര ശുശ്രൂഷകൾ നാളെ ഒന്നിന് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലുള്ള കുടുംബവസതിയിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് അഞ്ചിലിപ്പ സെന്റ് പയസ് ടെൻത് പള്ളിയിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്നു സമാപന ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

സഹോദരങ്ങൾ: ഇന്നാമ്മ റിട്ട.അധ്യാപിക (കട്ടപ്പന), ജോസ് പോൾ (മണിപ്പുഴ), റവ.ഡോ.അലക്സ് പോൾ (കട്ടപ്പന, ശാന്തി ആശ്രമം), പ്രഫ.പി.പോൾ (റിട്ട.അധ്യാപകൻ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കോളജ്), പ്രഫ. ത്രേസ്യാമ്മ വർഗീസ് (ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ്), ക്ലാരമ്മ സണ്ണി, പരേതരായ സിസ്റ്റർ മരിയദാസി എസ്എച്ച്, പ്രഫ. മറിയാമ്മ ചെറിയാൻ.


മൃതദേഹം ഇന്ന് 11.30 മുതൽ 12.30 വരെ ചങ്ങനാശേരി പാറേൽ പള്ളിയിലും നാളെ രാവിലെ 9.30 മുതൽ ഒന്നുവരെ കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിലെ കുടുംബവസതിയിലും പൊതുദർശനത്തിനു വയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.