ഇടശേരി അവാർഡ് നാലുപേർക്ക്
Tuesday, December 6, 2016 3:18 PM IST
തൃശൂർ: നിരൂപണശാഖയിലെ നാലുപേർക്ക് ഇടശേരി പുരസ്കാരം സമ്മാനിക്കും. ഡോ.എസ്. ഗിരീഷ്കുമാറിന്റെ “ഗന്ധമാദന ഗിരിനിരകളിൽ’, ഡോ. മിനി പ്രസാദിന്റെ “പെൺകഥകളുടെ ഫെമിനിസ്റ്റ് വായന’, ഡോ. വത്സലൻ വാതുശേരിയുടെ “മലയാള സാഹിത്യനിരൂപണം അടരുകൾ; അടയാളങ്ങൾ’, പ്രഫ. എ.എൻ. കൃഷ്ണന്റെ “അർത്ഥസംവാദം’ എന്നീ കൃതികൾക്കാണ് പുരസ്കാരം. പുരസ്കാരത്തുകയായ 25,000 രൂപ ജേതാക്കൾക്കു തുല്യമായി പങ്കുവയ്ക്കും.


ഡോ.എസ്.കെ. വസന്തൻ, ഇ. ഹരികുമാർ, ഇ. ദിവാകരൻ എന്നിവരായിരുന്നു വിധികർത്താക്കൾ. ജനുവരി ആദ്യവാരത്തിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന ഇടശേരി അനുസ്മരണവേളയിൽ സ്മാരക സമിതി പ്രസിഡന്റ് മഹാകവി അക്കിത്തം പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നു ഇടശേരി സ്മാരക സമിതി സെക്രട്ടറി ഇ. മാധവൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.