മേഖലാ ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ എസ്. ശ്രേയ ഒന്നാമത്
Wednesday, December 7, 2016 3:50 PM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ ഗണിത ശാസ്ത്ര വകുപ്പ്, നാഷണൽ ബോർഡ് ഓഫ് ഹയർ മാത്സ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ നടത്തിയ മേഖലാ ഗണിത ശാസ്ത്ര ഒളിമ്പ്യാഡിൽ എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ എസ്. ശ്രേയ ഒന്നാം സ്‌ഥാനം നേടി. അദ്വൈദ് എസ്. ശിവം, അലൻ ജോസഫ്, ദേവിക എം. നാരായണൻ, ഫാത്തിമ സറിൻ ഫൈസൽ, എ. അർജുൻ, എസ്. ഷഹനാസ് ഷമീം, ബി. രാജനരസിംഹൻ, ബേസിൽ പൗലോസ്, ഋതിക് നമ്പ്യാർ, റിതുൽ സംബോധ്, എസ്. ദിയ, ദേവിക രാജീവ്, ആർ. ഗോപിക, സ്റ്റീഫൻ തോമസ് വർഗീസ്, സെവിൻ മാത്യൂസ് ഡേവിഡ്, സി.എ. സിദ്ധാർഥ്, ജെ. ആൽവിൻ റോണി, എസ്. ശിവപ്രസാദ്, ചേതനാ പ്രതീപ്, എന്നിവരെ 2017 ജനുവരി 15ന് നടക്കുന്ന അഖിലേന്ത്യ ഗണിതശാസ്ത്ര ഒളിമ്പ്യാഡിലേക്കു തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.