നിരിച്ചൻ ബാലകൃഷ്ണനു പുരസ്കാരം
നിരിച്ചൻ ബാലകൃഷ്ണനു പുരസ്കാരം
Wednesday, December 7, 2016 4:02 PM IST
കണ്ണൂർ: ഭാരതീയ ദളി ത് സാഹി ത്യ അക്കാദമിയുടെ ഈ വർഷത്തെ അംബേദ്ക്കർ സേവശ്രീ പുരസ്കാരം ഏഴോം സ്വദേശിയായ നിരിച്ചൻ ബാലകൃഷ്ണന്. കഴിഞ്ഞ 35 വർഷമായി ദളിത്–പിന്നോക്ക മേഖലയിലെ പ്രവർത്തനം കണക്കിലെടുത്താണ് അവാർഡ്. ഡൽഹിയിൽ 11ന് നട ക്കുന്ന ചടങ്ങിൽ മന്ത്രി രാംവിലാസ് പാസ്വാൻ അവാർഡ് സമ്മാനിക്കും. സജീവ കോൺഗ്രസ് പ്രവർത്തകനായ ബാലകൃഷ്ണൻ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം, ദളിത് നിയമ സംരക്ഷണ വേദി പ്രസിഡന്റ്, എസ്സി, എസ്ടി മോണിറ്ററി കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.