റവ. ഡോ. തോമസ് പോളിന്റെ സംസ്കാരം നടത്തി
Wednesday, December 7, 2016 4:02 PM IST
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ചങ്ങനാശേരി അതിരൂപതാംഗവും തക്കല മൈനർ സെമിനാരിയിൽ ആത്മീയ ഗുരുവുമായിരുന്ന റവ.ഡോ.തോമസ് പോളിന്റെ സംസ്കാരം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ നടന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, തലശേരി മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റം, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, എന്നിവർ സഹകാർമികരായിരുന്നു.

സീറോ മലങ്കര മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, യൂഹാനോൻ മാർ യൂലിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ്, ബിഷപ് ഡോ.ജോസഫ് കരിയിൽ, ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ എന്നിവർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.


ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തക്കല ഉൾപ്പെടെ വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, ചാൻസലർമാർ, വൈദികർ, സന്യസ്തർ, തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.