ഭിക്ഷാടന മാഫിയ: സർക്കാരുകളോടു നിലപാടു തേടി
Wednesday, December 7, 2016 4:22 PM IST
കൊച്ചി: സംസ്‌ഥാനത്തു ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്‌ഥാന സർക്കാരുകളോടു നിലപാടു തേടി. കോതമംഗലം സ്വദേശി ടി.എം.സുധീർ നൽകിയ പൊതുതാല്പര്യ ഹർജിയിലാണു ഹൈക്കോടതിയുടെ നടപടി. യൂ ട്യൂബിലും വാട്സ്ആപ്പിലുമൊക്കെ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇതിന്മേൽ നടപടിയെടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.