വിദ്യാഭ്യാസ വകുപ്പിൽ ഹരിതനിയമാവലി നടപ്പാക്കും: വിദ്യാഭ്യാസമന്ത്രി
വിദ്യാഭ്യാസ വകുപ്പിൽ ഹരിതനിയമാവലി നടപ്പാക്കും: വിദ്യാഭ്യാസമന്ത്രി
Wednesday, December 7, 2016 4:22 PM IST
തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ ഇന്നു മുതൽ ഹരിത നിയമാവലി (ഗ്രീൻ പ്രോട്ടോകോൾ) നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനൊന്നിന നിർദേശങ്ങൾ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഓഫീസുകൾക്കും നൽകി.

ആവശ്യത്തിനു മാത്രം ആഹാര സാധനങ്ങൾ കൊണ്ടുവരിക. ഒരു വസ്തുവും പാഴാക്കി കളയാതിരിക്കുക. ആഹാരം, കുടിവെള്ളം എന്നിവ കൊണ്ടുവരുന്നതിന് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ശീലമാക്കുക. പ്ലാസ്റ്റിക് ഉൾപ്പെടെയുളള ഡിസ്പോസിബിൾ സാധനങ്ങൾ കർശനമായി ഒഴിവാക്കുക.


മാലിന്യത്തെ ജൈവം/അജൈവം/അപകടകരം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് നിക്ഷേപിക്കുന്നതിന് അതത് സ്കൂൾ/കോളജ്/ സർവകലാശാലാ കാമ്പസുകളിൽ സംവിധാനം ഒരുക്കുക.

ജൈവമാലിന്യം കമ്പോസ്റ്റാക്കുന്നതിനു കമ്പോസ്റ്റ് സംവിധാനം സ്കൂൾ/കോളജ്/സർവകലാശാലാ കാമ്പസുകളിൽ സ്‌ഥാപിക്കുക, കമ്പോസ്റ്റ് ഉപയോഗിച്ച് ഗ്രോബാഗ്ചടിച്ചട്ടി ജൈവപച്ചക്കറി കൃഷിയും നടത്തുക തുടങ്ങിയ നിർദേശ ങ്ങളാണ് നല്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.