തിരുവനന്തപുരം: എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06016) ഈ മാസം 15, 25, 29 തീയതികളിൽ രാത്രി 8.15 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവില 9.30 ന് വേളാങ്കണ്ണിയിൽ എത്തും.
വേളാങ്കണ്ണി – എറണാകുളം ജംഗ്ഷൻ സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (06015) ഈ മാസം 16, 23, 30 തീയതികളിൽ വേളാങ്കണ്ണിയിൽ നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പുലർച്ചെ 4.15 ന് എറണാകുളം ജംഗ്ഷനിൽ എത്തും.
ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ, തിരിച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
എറണാകുളം – ബറൗണി എക്സ്പ്രസ് സമയ മാറ്റം
തിരുവനന്തപുരം: ഇന്നു രാവിലെ 10.15 ന് എറണാകുളം ജംഗ്ഷനിൽ നിന്നു പുറപ്പെടേണ്ട എറണാകുളം – ബറൗണി എക്സ്പ്രസ് ഉച്ചകഴിഞ്ഞു രണ്ടിനു മാത്രമേ പുറപ്പെടുകയുള്ളുവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.