ആദം ആദ്മി സഹായ പദ്ധതിക്ക് അപേക്ഷിക്കാം
Thursday, December 8, 2016 3:39 PM IST
കോട്ടയം: കേന്ദ്ര–സംസ്‌ഥാന സർക്കാരുകളുടെ ആം ആദ്മി ബീമ യോജന പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. റേഷൻ കാർഡിൽ 6,00 രൂപയിൽ താഴെ വരുമാനമുള്ള തൊഴിലാളികൾക്കാണ് അപേക്ഷ. 18നും 59നും ഇടയിൽ പ്രായമുള്ള കുടുംബത്തിലെ ഒരാൾക്കാണ് അവസരം.

റേഷൻകാർഡ്, ആധാർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം. പദ്ധതിയിൽ അംഗമായവർ മരണപ്പെട്ടാലോ അപകടത്തിൽ വൈകല്യം സംഭവിച്ചാലോ കുടുംബത്തിനു സഹായം ലഭിക്കും.


കൂടാതെ അംഗങ്ങളുടെ ഒൻപതു മുതൽ 12 വരെ ക്ലാസുകളിൽ (ഐടിഐ ഉൾപ്പെടെ) പഠിക്കുന്ന രണ്ടു കുട്ടികൾക്ക് വർഷം 1200 രൂപ സ്കോളർഷിപ്പ് ലഭിക്കും. നേരത്തെ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. ഫീസ് 16 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.