പൈലറ്റ് ലൈസൻസുള്ളവർക്കെല്ലാം അവസരം നൽകണം: ഹൈക്കോടതി
പൈലറ്റ് ലൈസൻസുള്ളവർക്കെല്ലാം അവസരം നൽകണം: ഹൈക്കോടതി
Thursday, December 8, 2016 3:39 PM IST
കൊച്ചി: എയർ ഇന്ത്യയിലെ ട്രെയിനി പൈലറ്റുമാരുടെ ഒഴിവിലേക്കു കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്കെല്ലാം അപേക്ഷിക്കാൻ അവസരമൊരുക്കുന്ന കാര്യം രണ്ടു മാസത്തിനുള്ളിൽ കേന്ദ്ര സർക്കാർ പരിഗണിച്ചു തീർപ്പാക്കണമെന്നു ഹൈക്കോടതി. എയർ ഇന്ത്യയിൽ ജോലി നോക്കുന്നവരിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന അധികൃതരുടെ നിലപാടിനെതിരേ ക്യാപ്റ്റൻ എസ്.ജി. സജി നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം.


നിലവിലെ നിർദേശ പ്രകാരം 80 ഒഴിവുകളിലേക്ക് എയർ ഇന്ത്യയിലെ ജോലിക്കാർക്കു മാത്രമേ അപേക്ഷിക്കാനാവൂ. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവരും എയർ ഇന്ത്യയിൽ അല്ലാത്തവരുമായവർക്ക് അവസരം ഇതുമൂലം നിഷേധിക്കപ്പെടുമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി യിരുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.