വൈദികനു ജീവപര്യന്തം
Thursday, December 8, 2016 3:45 PM IST
കൊച്ചി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വൈദികന് ഇരട്ടജീവപര്യന്തം. പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ്മാതാ പള്ളി വികാരിയായിരുന്ന തൃശൂർ പൂമംഗലം അരിപ്പാലം പതിശേരിയിൽ ഫാ. എഡ്വിൻ ഫിഗരസാണ് (45) ശിക്ഷിക്കപ്പെട്ടത്.

2,15,000 രൂപ പിഴ അടയ്ക്കുകയും വേണം. ഇദ്ദേഹത്തെ ഒളിവിൽ കഴിയാൻ സഹായിച്ച സഹോദരന് ഒരു വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.


2015 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയിൽ പോലീസ് കേസെടുത്തതോടെ എഡ്വിൻ ഫിഗരസ് ഒളിവിൽ പോയി. സംഭവം മറച്ചുവച്ചതിനു പുത്തൻവേലിക്കര സർക്കാർ ആശുപത്രിയിലെ ഡോക്ടറും കുറ്റക്കാരിയാണെന്നു കണ്ട് കോടതി അവരെ ശാസിച്ചു വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.