പനച്ചിക്കാട് കണ്ടെത്തിയ അസ്‌ഥികൂടം തിരിച്ചറിഞ്ഞു
പനച്ചിക്കാട് കണ്ടെത്തിയ അസ്‌ഥികൂടം തിരിച്ചറിഞ്ഞു
Thursday, December 8, 2016 3:45 PM IST
ചിങ്ങവനം: പനച്ചിക്കാട് കാടുപിടിച്ചു കിടന്ന സ്‌ഥലത്ത് കണ്ടെത്തിയ അസ്‌ഥികൂടം പനച്ചിക്കാട് അമ്പലകരോട്ട് ശിവരാമന്റെതാണെന്ന് (പള്ളം ശിവറാം–70) ബന്ധുക്കൾ തിരിച്ചറിഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം ആനയെ തളയ്ക്കാനെത്തിയ പാപ്പാൻമാരാണ് കാടുപിടിച്ചു കിടന്ന തോട്ടത്തിൽ അസ്‌ഥികൾ കണ്ടത്. ഉടൻ തന്നെ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.മാനസിക പ്രശ്നങ്ങളെ തുടർന്നു ശിവരാമൻ മാസങ്ങൾക്ക് മുമ്പ് വീട് വിട്ടുപോകുകയായിരുന്നെന്നു പോലീസ് പറഞ്ഞു.


ഇദ്ദേഹത്തെ കാണാനില്ല എന്ന് കുടുംബാംഗങ്ങൾ ചിങ്ങവനം പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അസ്‌ഥികൂടം കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി മൃതദേഹാവശിഷ്ടങ്ങൾ ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.