ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് നിര്യാതനായി
ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് നിര്യാതനായി
Thursday, December 8, 2016 3:45 PM IST
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ സാഹിത്യനിരൂപകനും സാംസ്കാരിക വിമർശകനുമായ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് (47) നിര്യാതനായി. മെഡിക്കൽ കോളജ് ആ ശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി കൊയിലാണ്ടി സെന്റർ മലയാള വിഭാഗം മേധാവിയാണ്.ദളിത് പഠനം: സ്വത്വം സംസ്കാരം സാഹിത്യം, ദളിത് സൗന്ദര്യശാസ്ത്രം, ഏകജീവിതാനശ്വര ഗാനം: ചലച്ചിത്ര ഗാനസംസ്കാര പഠനം എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.