വിവാഹാർഥികളുടെ സംഗമം നാളെ തിരുവനന്തപുരത്ത്
Thursday, December 8, 2016 3:45 PM IST
കൊച്ചി: ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെ നേതൃത്വത്തിൽ ക്രൈസ്തവ വിവാഹാർഥികൾക്കും മാതാപിതാക്കൾക്കുമായി സെമിനാറും സംഗമവും സംഘടിപ്പിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം സാന്ത്വന ആശുപത്രിക്കു സമീപമുള്ള അമ്പലത്തിൽ ഹാളിൽ നടത്തുന്ന സംഗമത്തിൽ ചാവറ ഫാമിലി വെൽഫെയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം അധ്യക്ഷത വഹിക്കും. സെമിനാർ വി.കെ.വീസ് മാനേജിംഗ് ഡയറക്ടർ വി.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. ജോസഫ് ലോപ്പസ്, കെനി അഗസ്റ്റിൻ, റെനി തോമസ്, ജിനു ജോൺ എന്നിവർ സെമിനാറിനു നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9995777037 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു ഫാ. റോബി കണ്ണൻചിറ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.