കെസിവൈഎം സംസ്‌ഥാന കലോത്സവം ഇന്നു തുടങ്ങും
കെസിവൈഎം സംസ്‌ഥാന കലോത്സവം ഇന്നു തുടങ്ങും
Thursday, December 8, 2016 3:57 PM IST
കൊച്ചി: കെസിവൈഎം സംസ്‌ഥാന കലോത്സവം (ഉത്സവ്–2016) കോതമംഗലം രൂപതയുടെ ആതിഥേയത്വത്തിൽ മൂവാറ്റുപുഴ നിർമല കോളജിൽ ഇന്ന് ആരംഭിക്കും. രാവിലെ പത്തിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും.

മോൺ. ജോർജ് കുരുക്കൂരിനെ സമ്മേളനത്തിൽ ആദരിക്കും. പരിചമുട്ട്, ചവിട്ടുനാടകം, മാർഗംകളി, ഷോർട്ട് ഫിലിം തുടങ്ങി 27 ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും. അഞ്ചു വേദികളിലായാണു മത്സരം. കേരളത്തിലെ 31 രൂപതകളിൽനിന്നു കലാപ്രതിഭകൾ പങ്കെടുക്കും. 12നു സമാപിക്കും. കലോത്സവത്തിന്റെ ലോഗോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പിഒസിയിൽ പ്രകാശനം ചെയ്തു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ലോഗോ ഏറ്റുവാങ്ങി.


കെസിബിസി യൂത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. വിൻസന്റ് സാമുവൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു ജേക്കബ് തിരുവാലിൽ, കെസിവൈഎം പ്രസിഡന്റ് സിജോ ഇലന്തൂർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.