കെ.എം. ഏബ്രഹാമിനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്നു വിജിലൻസ്
Thursday, December 8, 2016 4:09 PM IST
തിരുവനന്തപുരം: ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു വ്യക്‌തമാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആരോപണത്തെക്കുറിച്ചു വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരേ ആക്ഷേപം സമർപ്പിക്കാൻ ജനുവരി 13വരെ കോടതി സാവകാശം അനുവദിച്ചു. കെ.എം. ഏബ്രഹാമിനെതിരായ ഹർജി കോടതി പരിഗണിച്ചപ്പോൾ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതായി ലീഗൽ അഡ്വൈസർ കോടതിയെ അറിയിച്ചു.


എന്നാൽ, റിപ്പോർട്ടിലെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും റിപ്പോർട്ട് നേരിട്ട് കോടതിയിൽ വിജിലൻസ് സ്പെഷൽ സെൽ ഡിവൈഎസ്പി രാജേന്ദ്രൻ സമർപ്പിച്ചതാണെന്നും ലീഗൽ അഡ്വൈസർ പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ച ശേഷം കെ.എം. ഏബ്രഹാമിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നൊണ് വിജിലൻസ് കണ്ടെത്തിയ വിവരം വിജിലൻസ് ജഡ്ജി അറിയിച്ചു. ഇതേത്തുടർന്ന് റിപ്പോർട്ടിനെതിരെ ആക്ഷേപം സമർപ്പിക്കാൻ ഹർജിക്കാരന് സാവകാശം അനുവദിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.