കത്തോലിക്കാ കോൺഗ്രസ്; ദേശീയ നേതൃക്യാമ്പ് നാളെ ചരൽക്കുന്നിൽ
Friday, December 9, 2016 3:59 PM IST
പത്തനംതിട്ട: കത്തോലിക്കാ കോൺഗ്രസ് ദേശീയ ദ്വിദിന നേതൃ ക്യാമ്പ് നാളെ ചരൽക്കുന്നിൽ ആരംഭിക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് പതാക ഉയർത്തും തുടർന്ന് വിശുദ്ധ കുർബാനയോടുകൂടി ക്യാമ്പിനു തുടക്കമാകും.

നാലിനു താമരശേരി രൂപതാധ്യക്ഷനും കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ക്യാമ്പ് ഉദ്ഘാടനംചെയ്യും. സംസ്‌ഥാന പ്രസിഡന്റ് വി.വി അഗസ്റ്റിൻ അധ്യക്ഷതവഹിക്കും. ഡയറക്ടർ ഫാ.ജിയോ കടവി മുഖ്യപ്രഭാഷണം നടത്തും.

കത്തോലിക്കാ കോൺഗ്രസ് ആഗോള തലത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാർ സഭ ഗൾഫ് കോ–ഓർഡിനേറ്റർ ഷെവ.ഡോ.മോഹൻ തോമസ് ആമുഖ പ്രഭാഷണം നടത്തും.

സംരംഭങ്ങളിലൂടെ സാമ്പത്തിക സുസ്‌ഥിരത എന്ന വിഷയത്തിൽ ടി.കെ. ജോസ്, വിശ്വാസ ജീവിതം ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ മാരിയോ ജോസഫ് തുടങ്ങിയവർ വിഷയാവതരണം നടത്തും.

സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിജു പറയനിലം, കേന്ദ്രഭാരവാഹികളായ ജോസുകുട്ടി മാടപ്പള്ളി, അഡ്വ.ടോണി ജോസഫ്, സാജു അലക്സ്, സ്റ്റീഫൻ ജോർജ്, ഡേവിസ് പുത്തൂർ, സൈബി അക്കര, ബേബി പെരുമാലി, ഡേവിസ് തുളവത്ത് തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകും.

12നു രാവിലെ 6.30ന് വിശുദ്ധ കുർബാന. തുടർന്നു രാഷ്ട്രീയ കേരളവും പുതിയ സാധ്യതകളും എന്ന വിഷയത്തിൽ മുൻ വിവരാവകാശ കമ്മീഷണർ ഡോ.കുര്യാക്കോസ് കുമ്പളകുഴി, പുത്തൻ നേതൃത്വശൈലി എന്ന വിഷയത്തിൽ ജൂണിയർ ചേമ്പർ ഇന്റർനാഷണൽ ട്രെയിനർ പ്രഫ.സാംസൺ തോമസ്, ഏകീകൃത സിവിൽ കോഡ് എന്ന വിഷയത്തിൽ അഡ്വ.റ്റി.എ ജോസഫ് തടത്തിൽ, സാമ്പത്തികരംഗത്തെ നൂതന മാർഗങ്ങൾ എന്ന വിഷയത്തിൽ റിന്റോ ചാണ്ടി അസോസിയേറ്റ്സ്, നിജസ്‌ഥിതി അവലോകനം എന്ന വിഷയത്തിൽ പ്രഫ.ജോസുകുട്ടി ഒഴുകയിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.


ശതാബ്ദി കർമപദ്ധതികൾക്കും ക്യാമ്പിൽ രൂപം നൽകും. ഉച്ചകഴിഞ്ഞു സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും അല്മായ കമ്മീഷൻ ചെയർമാനുമായ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനംചെയ്യും.

സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. സീറോ മലബാർ അല്മായ കമ്മീഷൻ സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

ഇന്ത്യയിലെ സീറോ മലബാർ രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. സമുദായം നേരിടുന്ന വെല്ലുവിളികളും സമുദായത്തോടുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും മാറുന്ന ഭരണനയങ്ങളും ക്യാമ്പിൽ ചർച്ച ചെയ്യപ്പെടുമെന്നു ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.