അഴിമതിയുണ്ടോ? മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിജിലൻസിനെ അറിയിക്കാം
Friday, December 9, 2016 4:04 PM IST
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്‌ഥരുടെ അഴിമതിയും കെടുകാര്യസ്‌ഥയും അറിയിക്കാൻ വിജിലൻസ് രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ ആരംഭിച്ചു. എറൈസിംഗ് കേരള, വിസിൽ നൗ എന്നിവയാണ് മൊബൈൽ ആപ്ലിക്കേഷനുകൾ.

ഗൂഗിൾ പ്ലേ സ്റ്റോരിൽ നിന്ന് അൃശശെിഴസലൃമഹമ, ണവശെഹേല ചീം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം. പേര്, ഇ–മെയിൽ വിലാസം, ഫോൺനമ്പർ എന്നിവ നൽകി ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാം. അഴിമതിയുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ പോസ്റ്റ് ചെയ്യാം. ജില്ല, വകുപ്പ് എന്നിവ തിരിച്ചു വിവരങ്ങൾ അറിയിക്കാം.


നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളെക്കുറിച്ചും വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്നവർക്ക് അവരുടെ വ്യക്‌തിപരമായ വിവരങ്ങൾ മറച്ചുവയ്ക്കാനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. സംസ്‌ഥാനത്ത് എവിടെ നടക്കുന്ന അഴിമതിയും എല്ലാവർക്കും മനസിലാക്കാനും ആപ്ലിക്കേഷനിലൂടെ സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.